മൊബൈല്‍ഫോണ്‍ കാണാതെ അന്വേഷിച്ചു വിഷമിച്ചു നടക്കുന്ന ചെറിയ കിളിയോട് വലിയ കിളി: സാരമില്ലെടി, തല്ക്കാലം നീ എന്റെ ഫോണ്‍ ഉപയോഗിച്ചോ.
കുഞ്ഞിക്കിളി: അതിനു നമ്പറൊന്നും എനിക്കറിയില്ല, ഒക്കെ ആ സിമ്മിലല്ലേ?
വലിയ കിളി: അതിനെന്താടി? തല്ക്കാലം നിന്റെ സിം എന്റെ ഫോണില്‍ ഇട്ട് വിളിച്ചോന്നേ...
കുഞ്ഞിക്കിളി: ഓ.. ഞാനതോര്‍ത്തില്ല..
രണ്ടു കിളികളും ഹാപ്പി ആയി...
* * *
"ഇത് നോക്ക്യേടീ, ഫ്രീവേയിലെ റ്റ്രാഫിക്ക് കണ്ടാ? എത്ര മൈലാ ബ്ലോക്ക്! ഹെലികോപ്റ്റടീന്നുള്ള ഷോട്ടാ"
"എന്താ ലേ...! പക്ഷേ ഒരു സംശയം..."
"എന്തേ..?"
"അങ്ങോട്ട് പോവുന്ന ലൈനിലെ വണ്ടികളെല്ലാം എന്തിനാ ചൊമന്ന ലൈട്ടിട്ട് പോണേ?"
"എന്റീശ്വരാാ!!!!"
Subscribe to:
Post Comments (Atom)
ചെറിയ ഹൈക്കും വലിയ നടത്തവും
2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു. കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു ഭാര്യ സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചല...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
5 comments:
"കിളിക്കൊഞ്ചല്‍" വളര്‍ന്നു കൊണ്ടേ ഇരിക്കുന്നതിനാല്‍ അതിന്റെ രണ്ടാം ഭാഗം തുടങ്ങാമെന്നു വെച്ചു. ഹിഹി..
ഒന്നാം ഭാഗം ഇവിടെ:
http://manapaayasam.blogspot.com/2009/03/blog-post.html
പോരട്ടേ... കൂടുതല്‍ കൊഞ്ചലുകള്‍ പോരട്ടേ
:)
ഈ കിളികള്‍ക്ക് അമളിപറ്റാതിരുന്നാല് മതി............:)
ട്വീട്സ് ഇനിയും
അനൂപ് മുഖാന്തിരമാണ് ഇവിടെ എത്തിയത്, വായിച്ച മൂന്ന് പോസ്റ്റും ഇഷ്ടമായി.പഴയവയും പുതിയ ഇടാന്‍ പോകുന്നതും വായിക്കാന്‍ ഇനിയും വരാം.നന്നായി എഴുതിയിരിക്കുന്നു :)
Post a Comment