എന്തായിത്...???!!!
ഇന്നലെ വരെ പപ്പും പൂടയും നിറഞ്ഞ്, ചിക്സ് ലാന്റിലെ കൂട്ടില്‍ തീറ്റക്കും വെള്ളത്തിനും പിന്നാലെ പാഞ്ഞുനടക്കുന്ന നനഞ്ഞ കോഴികളെ ഓര്‍മിപ്പിച്ചിരുന്ന കൂതറ ലേഡീസ് മുഴുവനും ഇതാ വൃത്തിയായി ഡ്രസ്സ് ചെയ്തു വെച്ചിരിക്കുന്ന റിയല്‍ ഗോള്‍ഡ് ബ്രോയലെഴ്സ് ആയി മാറിയിരിക്കുന്നെന്നോ??
മുറ്റം അടിക്കാനും പാത്രം മോറാനും വരുന്ന ഈസ്റ്റ്മാന്‍ കളര്‍ ജയമാലയെ ഓര്‍മ്മിപ്പിച്ചിരുന്നവര്‍ ഇന്നിതാ ബോഡി ഗാഡിന്റെ പോസ്റ്ററിലെ നയന്‍ താരയെപ്പോലെ കണ്ണുകളെ ചൂണ്ടയിട്ട് കൊളുത്തി വലിക്കുന്നോ..??
ഇന്നലെ വരെ വെറുമൊരു അഹങ്കാരി കുതിരയായി മാത്രം കണ്ടിരുന്ന ആ കോണിലെ വെളുത്തു മെലിഞ്ഞ ടെസ്റ്റര്‍ കന്നടിഗപൈങ്കിളി... ഇന്നിതാ അവള്‍ മംത മോഹനെപോലെ കണ്ണെഴുതി പൊട്ടും തൊട്ട് ചുവപ്പും കറുപ്പും ഇടകലര്‍ന്ന അലക്കാനൊരു സാരിയുമുടുത്ത് മന്ദഹാസം പൊഴിച്ച് പാറിപ്പാറി നടക്കുന്നോ?? (ഈശ്വരാ... കണ്ട്രോള്‍ കുടി..)
ആയ കാലത്ത് ഇവരെയൊക്കെ ഒന്നു മൈന്‍ഡ് ചെയ്യാമായിരുന്നു..ചെയ്തില്ല... എന്‍റെ പിഴ...എന്‍റെ ഊക്കനൊരു പിഴ...
ഒരു സാരിക്ക്... കേവലമൊരു സാരിക്ക് ഇത്രേം മാജിക്കല്‍ പവറോ???!!!!
മൈ ഡിയര്‍ കടവുള്‍.... ഒടുക്കത്തെ ചതിയായിപ്പോയി കേട്ടോ...
Subscribe to:
Post Comments (Atom)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
6 comments:
മൈ ഡിയര്‍ കടവുള്‍.... ഒടുക്കത്തെ ചതിയായിപ്പോയി കേട്ടോ...
നല്ലപാതി ഈ പോസ്റ്റ് വായിച്ചാലാണ് വിവരമറിയാന്‍ പോകുന്നത് ;)
സാരമില്ലെടാ... എല്ലാം ഒരു അക്കരപ്പച്ച സിണ്ട്രോം മൂലം ഉണ്ടാവുന്ന പ്രക്ഷാളന പ്രക്രിയകള്‍ ആണെന്ന് കരുതിയാല്‍ മതി...
ബൈ ദി ബൈ... ഈ ടെസ്റ്റെര്‍ കിളിയുടെ ഫോണ്‍ നമ്പര്‍ എപ്പോ കിട്ടും???
കിട്ടില്ല... നമ്പര്‍ ഞങ്ങള്‍ പുറത്തേക്ക് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല... അത്ര നല്ല കിളിയാണ് ട്ടാ... പിന്നെ ഒരു ഇന്‍റെന്ഷിപ്പ് കിളിയും വന്നിട്ടുണ്ട്..ഹിഹിഹി
ഒടുക്കത്തെ ചതിയായിപ്പോയി കേട്ടോ...
പറ്റിയത് പറ്റി!
ഇനിയെങ്കിലും അടുത്ത വർഷത്തെ വിമൻസ് ഡേയ്ക്കുള്ള പ്രിപ്പറേഷൻസ് തുടങ്ങിക്കോ!
പയ്യെത്തിന്നാൽ പനയും തിന്നാം!
Post a Comment