Tuesday, 9 March 2010

വിമന്‍സ്‌ ഡേ

എന്തായിത്...???!!!

ഇന്നലെ വരെ പപ്പും പൂടയും നിറഞ്ഞ്, ചിക്സ്‌ ലാന്റിലെ കൂട്ടില്‍ തീറ്റക്കും വെള്ളത്തിനും പിന്നാലെ പാഞ്ഞുനടക്കുന്ന നനഞ്ഞ കോഴികളെ ഓര്‍മിപ്പിച്ചിരുന്ന കൂതറ ലേഡീസ്‌ മുഴുവനും ഇതാ വൃത്തിയായി ഡ്രസ്സ്‌ ചെയ്തു വെച്ചിരിക്കുന്ന റിയല്‍ ഗോള്‍ഡ്‌ ബ്രോയലെഴ്സ് ആയി മാറിയിരിക്കുന്നെന്നോ??

മുറ്റം അടിക്കാനും പാത്രം മോറാനും വരുന്ന ഈസ്റ്റ്മാന്‍ കളര്‍ ജയമാലയെ ഓര്‍മ്മിപ്പിച്ചിരുന്നവര്‍ ഇന്നിതാ ബോഡി ഗാഡിന്റെ പോസ്റ്ററിലെ നയന്‍ താരയെപ്പോലെ കണ്ണുകളെ ചൂണ്ടയിട്ട് കൊളുത്തി വലിക്കുന്നോ..??

ഇന്നലെ വരെ വെറുമൊരു അഹങ്കാരി കുതിരയായി മാത്രം കണ്ടിരുന്ന ആ കോണിലെ വെളുത്തു മെലിഞ്ഞ
ടെസ്റ്റര്‍ കന്നടിഗപൈങ്കിളി... ഇന്നിതാ അവള്‍ മംത മോഹനെപോലെ കണ്ണെഴുതി പൊട്ടും തൊട്ട് ചുവപ്പും കറുപ്പും ഇടകലര്‍ന്ന അലക്കാനൊരു സാരിയുമുടുത്ത് മന്ദഹാസം പൊഴിച്ച് പാറിപ്പാറി നടക്കുന്നോ?? (ഈശ്വരാ... കണ്ട്രോള്‍ കുടി..)

ആയ കാലത്ത്‌ ഇവരെയൊക്കെ ഒന്നു മൈന്‍ഡ്‌ ചെയ്യാമായിരുന്നു..ചെയ്തില്ല... എന്‍റെ പിഴ...എന്‍റെ ഊക്കനൊരു പിഴ...

ഒരു സാരിക്ക്... കേവലമൊരു സാരിക്ക് ഇത്രേം മാജിക്കല്‍ പവറോ???!!!!

മൈ ഡിയര്‍ കടവുള്‍.... ഒടുക്കത്തെ ചതിയായിപ്പോയി കേട്ടോ...

6 comments:

അനിയന്‍കുട്ടി | aniyankutti said...

മൈ ഡിയര്‍ കടവുള്‍.... ഒടുക്കത്തെ ചതിയായിപ്പോയി കേട്ടോ...

ശ്രീ said...

നല്ലപാതി ഈ പോസ്റ്റ് വായിച്ചാലാണ് വിവരമറിയാന്‍ പോകുന്നത് ;)

അനൂപ് said...

സാരമില്ലെടാ... എല്ലാം ഒരു അക്കരപ്പച്ച സിണ്ട്രോം മൂലം ഉണ്ടാവുന്ന പ്രക്ഷാളന പ്രക്രിയകള്‍ ആണെന്ന് കരുതിയാല്‍ മതി...
ബൈ ദി ബൈ... ഈ ടെസ്റ്റെര്‍ കിളിയുടെ ഫോണ്‍ നമ്പര്‍ എപ്പോ കിട്ടും???

അനിയന്‍കുട്ടി | aniyankutti said...

കിട്ടില്ല... നമ്പര്‍ ഞങ്ങള്‍ പുറത്തേക്ക് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല... അത്ര നല്ല കിളിയാണ് ട്ടാ... പിന്നെ ഒരു ഇന്‍റെന്ഷിപ്പ്‌ കിളിയും വന്നിട്ടുണ്ട്..ഹിഹിഹി

പട്ടേപ്പാടം റാംജി said...

ഒടുക്കത്തെ ചതിയായിപ്പോയി കേട്ടോ...

jayanEvoor said...

പറ്റിയത് പറ്റി!

ഇനിയെങ്കിലും അടുത്ത വർഷത്തെ വിമൻസ് ഡേയ്ക്കുള്ള പ്രിപ്പറേഷൻസ് തുടങ്ങിക്കോ!

പയ്യെത്തിന്നാൽ പനയും തിന്നാം!

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...