ഭും...!!!
ആറാം ഫ്ലോറിനെ പിടിച്ചു കുലുക്കിക്കൊണ്ട് ലാബില്‍ നിന്നുമൊരു പൊട്ടിത്തെറി ശബ്ദം ഉയര്‍ന്നു.
ക്യു.ഏ. മാനേജര്‍ പരമു ഉള്‍പ്പെടെ സകലമാന ലോകരും ലാബിലേക്ക് പാഞ്ഞു.
ചെന്നപ്പോള്‍ എന്താ അവസ്ഥ?
കമ്പ്ലീറ്റ് റിഗ്രഷന്‍ സെറ്റപ്പ് പൊട്ടിത്തകര്‍ന്നു തവിടുപോടിയായി കിടക്കുന്നു. ആകെ പുകമയം... കരിഞ്ഞ വയറിന്റെയും മറ്റും മണവും, ആകെക്കൂടെ ജഗപൊഗ...!
"ഓ.. നന്ന ദേവരെ... എന ഇദു... ഹേഗ ആയിത്തു ഇദു????", ദുരന്തസീന്‍ കണ്ട പരമു അറിയാതെ മാതൃലാംഗ്വേജില് നിലവിളിച്ചു.
"ഇറ്റ്സ് ഓള് ഗോണ് മേന്‍. ഹൌ കാന്‍ ദിസ് ഹാപ്പന്‍??", പലരും ഒന്നിച്ച് ഒരേ ഡയലോഗ് അടിച്ചു.
"ഷോര്‍ട്ട് ആയതാണെന്നു തോന്നുന്നു", തിരുവല്ലക്കാരന് ടെസ്റ്റര്‍ തടിയന് ഞെട്ടലോടെ ആത്മഗതം ചെയ്തു.
പരമുവിന്റെ അന്നനാളത്തിലൂടെ ലെവന് കെ.വി. സൈസ് ഷോക്കിന്റെ ജമ്പോ പാക്കറ്റ്സ് ഒന്ന് രണ്ടെണ്ണം പാഞ്ഞു പോയി. നാളെ തുടങ്ങാനിരുന്ന ടെസ്റ്റിങ്ങിനുള്ള സെറ്റപ്പാണ്. വല്യ മാനേജര്‍ പാകിസ്താനിയോടിനി എന്തു പറയും? ഇന്നലത്തെ വീക്`ലി സൊറ-മീറ്റിംഗില്‍ കൂടി ക്രിക്കറ്റ് വിഷയത്തില്‍ അങ്ങേരെ എടുത്തിട്ട് വാരിയതാണ്. വേണ്ടായിരുന്നു. എന്നാലും കഴിഞ്ഞ ആഴ്ച ഓഡിറ്റ് കഴിഞ്ഞ ലാബാണ്. ഈ അബദ്ധമെങ്ങനെ സംഭവിച്ചു? പരമു ചുറ്റിനും നോക്കി.
കമ്പ്ലീറ്റ് ടെസ്റ്റര്‍മാരും ആഹ്ലാദം കലര്‍ന്ന അമ്പരപ്പില്‍ നില്പാണ്. ആര്‍ക്കും ഈ മഹാഭാഗ്യം വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി ഇതൊന്നു നന്നാക്കി ഓടാന്‍ പാകമാകുമ്പോളേക്കും മിനിമം രണ്ടാഴ്ച എടുക്കും. എല്ലാവരും പരമുവിനെ നോക്കി വളിച്ച ചിരികള്‍ സംഭാവന ചെയ്തു.
"ദ്രോഹികള്‍", പരമു മനസ്സില്‍ പറഞ്ഞു. എല്ലാര്ക്കും ഇന്നത്തെ പണികളും കൊടുത്ത് നാല് തെറിയും വിളിച്ച് ടി.ടി. കളിക്കാന്‍ നില്‍ക്കുമ്പോഴല്ലേ ഈ ഇടിത്തീ തലയില്‍ വീണത്? പരമു നിരാശയുടെ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ടു.
തിരിച്ച് സീറ്റിലെത്തിയപ്പോള്‍ തടിയന് അടുത്തെത്തി.
"ഇനിപ്പോ കുറച്ചൂസം സുഖായില്ലേ?", ഞാന്‍ ചോദിച്ചു.
"യെസ്. രക്ഷപെട്ടു. ഇത്ര കൃത്യമായി ആ സെറ്റപ്പിന്റെ മര്‍മ്മം പൊളിക്കാന്‍ പറ്റുമെന്നു ഞാന്‍ കരുതിയില്ല."
"എന്തൂട്ട് ന്ന്??!!"
"കുറെ നാളായി ആ പരട്ട പരമു ഞങ്ങള്‍ക്കിട്ട് പണിയുന്നു. ഇതയാള്‍ക്കുള്ള ഒരു ഉഗാദി ഗിഫ്റ്റ് ആണ്... ഹിഹി!"
"അണ്ണാ... നീ എന്താ ഉദ്ദേശിച്ചത്? അപ്പോ ഇതിലൊരു കൊണ്‍സ്പിരസി...?!"
"അതെ മോനെ... കഴിഞ്ഞ തവണ നാട്ടില്പോയപ്പോള് വാങ്ങി വെച്ച ഒരു ഗുണ്ട്... ശിവകാശി മെയ്ഡ് വെറുമൊരു കൊച്ചു ഗുണ്ട്. ദാട്സ് ആള്, റിഗ്രഷന്റെ അപ്പൂപ്പന് സെറ്റപ്പ് വരെ ഇതേലെ ഭും!!!! പിണ്ണാക്ക് പരുവമാവും. ഹിഹിഹി..."
തടിയന്റെ ചിരി എന്റെ ക്യുബിക്കിളിനു ചുറ്റും മുഴങ്ങി. അറിയാതെ ഞാന്‍ ലാബിലെ എന്റെ സ്റ്റാക്ക് സെറ്റപ്പിനെ നോക്കിപ്പോയി. പ്രത്യാശയുടെ ചെറു പാക്കറ്റുകള്‍ എന്റെ തലച്ചോറിന്റെ പോര്‍ട്ടില്‍ വന്നു ഹിറ്റിക്കൊണ്ടേയിരുന്നു... വിത്ത് നോ ജിറ്റര്‍ അറ്റ് ആള്... :)
<തുടര്‍ന്നാല്‍ ചെലപ്പോ പണി പാളും>
Friday, 19 March 2010
Subscribe to:
Post Comments (Atom)
ക്വിൻസിയന്യേറ
രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
ജനശതാബ്ധി എക്സ്പ്രസ്സ് കൂകിക്കിതച്ച് തൃശ്ശൂര്‍ സ്റ്റേഷന്റെ പ്ളാറ്റ്ഫോം 2-ല്‍ തളര്‍ന്ന് നിന്നു. ബാഗുകളും സൂട്ട്കേസും കവറുകളും വാട്ടര്ബോട്ടി...
9 comments:
ആറാം ഫ്ലോറിനെ പിടിച്ചു കുലുക്കിക്കൊണ്ട് ലാബില്‍ നിന്നുമൊരു പൊട്ടിത്തെറി ശബ്ദം ഉയര്‍ന്നു.
ബെസ്റ്റ്
അപ്പോള്‍ അതാണ് സംഗതി.
കലക്കി.
വായിച്ചപ്പോ സംഭവം ഇത്തിരി മനസ്സിലായി,
ടെകനിക്കല്‍ പേരുകള്‍ ഒന്നും മനസ്സിലായില്ലാ
(എന്റെ വിവരമില്ലായ്മ ആവാം)
വെറുമൊരു ഗുണ്ട്...
ഹും!
കേരളത്തിൽ ആയിരുന്നേൽ എല്ലാം ഇപ്പോ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ ആയേനേ!!
ഗൊള്ളാം! ഗലക്കി!!
ഗുണ്ടോ ? എന്തായിത് ? എന്തും ആവാം എന്നായോ ?
കൂതറ പറഞ്ഞപോലെ .. ചില കാര്യങ്ങള്‍ പിടികിട്ടിയില്ല
ആ പോട്ട് .. പഠിച്ചു വരുന്നതേയുള്ളൂ
ഹല്ലാ പിന്നെ, മലയാളികളോട കളി.
ക്ഷമിക്കൂ... അതൊക്കെ വിവരിക്കാന്‍ നിന്നാല്‍ ബോറാ... ഓര്‍ക്കാന്‍ തന്നെ ഇഷ്ടല്ല... :)
യെവന് ആള് പുലിയാണ് കേട്ടാ...
നീ സൂക്ഷിച്ചോ !!!! ;)
Post a Comment