"ഗീതേ ഒരു പ്രധാനകാര്യം...ഇതാണു .."
"അമ്മായീ..."
"അവരും അറിയട്ടെ നമ്മളും മോഡേണാണെന്ന്.."
റ്റി വിയില്‍ പതിവു പോലെ അന്ത പരസ്യം വന്നു. കൂട്ടുകാരന്‍കുട്ടിയുടെ അമ്മ വേവലാതിയോടെ ചുറ്റും നോക്കി. ഇല്ല അവനിവിടെയൊന്നും ഇല്ല. ചെക്കന്‍ ആളു മാറിത്തുടങ്ങിയിട്ടുണ്ട്. വേണ്ടാത്ത കാര്യങ്ങളൊക്കെ അറിയാനാണിപ്പൊ താല്‍പര്യം. മൂത്ത മകളുടെ മുന്നില്‍ വെച്ചുള്ള അവന്‍റെ ചോദ്യങ്ങള്‍ കേട്ടു ചൂളിപ്പോയിട്ടുണ്ട്. അവനെന്തിനാണാവോ ഇതൊക്കെ അറിയുന്നത്. ഹും...
എന്നാല്‍ കൂട്ടുകാരന്‍കുട്ടിയാരാ മോന്‍... അമ്മായീ എന്ന വിളി കേട്ടതും കൂട്ടുകാരന്‍കുട്ടി ഹാളില്‍ ഹാജര്‍! അമ്മേ എന്തൂട്ടാ അദ്... അവന്‍ പതിവു ചോദ്യം പൊട്ടിച്ചു. അമ്മ മകളെ നോക്കി. ഒന്നുമറിയാത്ത പോലെ അവള്‍ റ്റി വിയിലും നോക്കി ഇരിപ്പാണ്. "ഇവനെക്കൊണ്ടു വല്യ ശല്യായല്ലോ തൃപ്രയാറപ്പാ" . പെട്ടെന്നൊരു ഐഡിയ!
"അതൊരു വലിയ ചോക്ളേറ്റാടാ. വലിയ കുട്ട്യോള്‍ക്കു മാത്രേ കഴിക്കാന്‍ പാടുള്ളൂ... മോന്‍ വല്‍താവുമ്പ അമ്മ വേടിച്ചു തരാട്ടാ..."
കൂട്ടുകാരന്‍കുട്ടി നിരാശനായി തിരിഞ്ഞു നടന്നു. അമ്മക്ക് സമാധാനമായി. ഹൊ. ഇനി കുറച്ചു നാളേക്ക് ശല്യമുണ്ടാവില്ലല്ലോ.
* * * * *
"ചേട്ടാ എനിക്കതെടുത്തു തര്വോ.."
കടയിലെ ഷെല്‍ഫുകള്‍ക്കു മുകളില്‍ അടുക്കി വെച്ചിട്ടുള്ള വെളുപ്പില്‍ പുള്ളികളുള്ള പായ്ക്കുകളിലേക്കു ചൂണ്ടി കൂട്ടുകാരന്‍കുട്ടി നിഷ്കളങ്കമായി ചോദിച്ചു. അത്ഭുതത്തോടെ അവനെ നോക്കിയ കടയിലെ ജോലിക്കാരനോട് കൂട്ടുകാരന്‍കുട്ടി പറഞ്ഞു. "വെല്യോര്ക്കൊള്ളതാണ്ന്നിനിക്കറിയാ ചേട്ടാ. അമ്മേ.. തരാന്‍ പറമ്മേ. അമ്മേ....നിക്ക്യ് വേടിച്ച് താ മ്മേ..
കൂട്ടുകാരന്‍കുട്ടി ബണ്ട് പൊട്ടിക്കാന്‍ തുടങ്ങി.. ഞാന്‍ വലുതാവുമ്പൊ കഴിച്ചോളാമ്മേ.."
നിന്ന നില്‍പ്പില്‍ ഉരുകിയൊലിച്ച അമ്മ അടക്കിപ്പിടിച്ച ചിരികളിക്കിടയില്‍ നിന്നും കാറിയലറുന്ന കൂട്ടുകാരന്‍കുട്ടിയെ റാഞ്ചിയെടുത്തു. നാണക്കേട് മുഴുവന്‍ കൂട്ടുകാരന്‍കുട്ടിയുടെ ചന്തിയില്‍ തീര്‍ത്ത് അവനേം വലിച്ച് പുറത്തിറങ്ങുമ്പോള്‍ അമ്മ ചിന്തിച്ചു.
"നാശം....എലിവെഷാണ്ന്ന് പറഞ്ഞാ മത്യായീര്ന്നു.."
* * * * *
വാലിലെ രോമം: കൂട്ടുകാരന്‍കുട്ടിയുടെ കല്യാണം കഴിഞ്ഞു.
Subscribe to:
Post Comments (Atom)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
5 comments:
അതൊരു വലിയ ചോക്ളേറ്റാടാ. വലിയ കുട്ട്യോള്‍ക്കു മാത്രേ കഴിക്കാന്‍ പാടുള്ളൂ... മോന്‍ വല്‍താവുമ്പ അമ്മ വേടിച്ചു തരാട്ടാ..
aaraanavo ee kathapatram? any one from our college?
ഹിഹി.. അല്ല.. അല്ലേയല്ല... പഴയ കൂട്ടുകാരന്‍ കുട്ടിയാ...
അളിയന്‍ കുട്ടീ -സോറി- അനിയന്‍ കുട്ടീ അപ്പോയിത് ഇങ്ങനെ അവിടേം ഉണ്ടായ സംഭവമാണല്ലേ? ഇവിടെ വേറേരീതിയില്‍ ഉണ്ടായിരുന്നു. അതു ബ്രഡ് ആയിരുന്നുവെന്ന് മാത്രം..ഹിഹി..
Eda neee biscutinte pakuthi kazhichathu enthe parayange
Post a Comment