Wednesday, 24 March 2010

വെല്‍കം ടു കിണികിണി സര്‍വീസ്‌

"വെല്‍കം ടു കിണികിണി സര്‍വീസ്‌ ഓഫ് ഡിംഗ് ഡിംഗ് മൊബൈല്‍സ്... പ്ലീസ് പ്രസ്‌ 1 ടു കണ്ടിന്യൂ..."

"എതെന്തിനാപ്പോ ഒരു "പ്രസ് 1"? അങ്ങ് കണ്ടിന്യൂ ചെയ്താപോരെ? മണ്ടന്മാര്‍.."

ഒന്ന് ചിരിച്ച് രാജുമോന്‍ വണ്ണമര്‍ത്തി...

"പ്രസ്‌ വണ്‍ ഫോര്‍ ഇംഗ്ലീഷ്... ടു ഫോര്‍ മല്ലു... ത്രീ ഫോര്‍ കന്നട.. ഫോര്‍ ഫോര്‍ ജാപ്പനീസ്... ഫൈവ് ഫോര്‍ തുളു...സിക്സ് ഫോര്‍ ..."

ടെന്‍ഷനായിപ്പോയ രാജുമോന്‍ ഒന്നാലോചിച്ച് രണ്ടമര്‍ത്തി. രാജുമോന് പണ്ടേ അങ്ക്രെസി ഇഷ്ടല്ല.

"പ്രസ്‌ വണ്‍ ഫോര്‍ ബില്ലിംഗ് ആന്‍ഡ്‌ താരിഫ്‌ റിലേറ്റഡ് ..."

"ശ്ശെടാ... ഇവരെ ഇന്ന് ഞാന്‍..."

രാജുമോന് ലേശം കലി വന്നെങ്കിലും ഒന്നമര്‍ത്തി വെയ്റ്റ്‌ ചെയ്യാമെന്നു വെച്ചു.

"പ്രസ്‌ വണ്‍ ഫോര്‍ ബില്ലിംഗ്..പ്രസ്‌ ടു ഫോര്‍ താരിഫ്‌..."

"ഓഹോ...കളിക്യാ???"

പെരുവിരലീന്നു തരിച്ചു വന്നെങ്കിലും രാജിനു വണ്ണടിക്കാതെ നിവൃത്തിയില്ലല്ലോ...

"പ്രസ്‌ വണ്‍ ഫോര്‍ ബില്‍ അമൌണ്ട്..ടു ഫോര്‍ അണ്‍ബില്‍ഡ്‌ അമൌണ്ട്..."

"ഈശ്വരാ..."

രാജുമോന്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി... ഏതെങ്കിലുമൊരു "എക്സിക്യുട്ടിവിനെ" കയ്യില്‍ കിട്ടാന്‍ അവന്‍റെ കൈ തരിച്ചു...

അങ്ങനെ അര മണിക്കൂര്‍ നമ്പരടിച്ചു കറങ്ങിതിരിഞ്ഞ ശേഷം ഏതോ മധുരഭാഷിണിയുടെ ഫോണിലേക്ക് രാജ് എത്തിപ്പെട്ടു...

മധുരഭാഷിണി അമ്മച്ചി, "സാറേ.. വെല്‍കം ടു കിണികിണി സര്‍വീസ്‌ ഓഫ് ഡിംഗ് ഡിംഗ് മൊബൈല്‍സ്... സാറിന്‍റെ പേരൊന്നു പറയുമോ?"

"പറയാമെടി പറയാം... എല്ലാം പറയാം..." മനസ്സില്‍ വന്ന പാട്ടുകളെ അടക്കിപ്പിടിച്ച് രാജുമോന്‍ ഉത്തരിച്ചു.

"ഞാന്‍ ജബ ജബ"

"ഫോണ്‍ നമ്പര്‍?"

"2255"

"ഇഷ്ടപെട്ട ടി.വി. ചാനല്‍?"

"ആജ് തക്"

"ങേ... ഇഷ്ട നടന്‍?"

"ശക്തി കപൂര്‍"

"അമ്പട കള്ളാ... ഇഷ്ടഭക്ഷണം?"

"പൊറോട്ടേം ബീഫ്‌ ഫ്രൈയും... ബീഫ്‌ അധികം മോരിയാന്‍ പാടില്ലാട്ടാ..."

"ആഹാ... എല്ലാം ശരിയാണല്ലോ... അപ്പൊ താന്‍ തന്നെ ജബ ജബ... മിടുക്കന്‍... പറയൂ.. ഞാന്‍ ഏതു വിധത്തിലാ താങ്കളെ സഹായിക്കേണ്ടത്?"

"ആരു വിധത്തിലും സഹായിക്കണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മാത്രം മതി. നിങ്ങളുടെ സഹായവും സേവനവുമോന്നും എനിക്കിനി ആവശ്യമില്ല. അത്രേ ഉള്ളൂ. ഒക്കെ ഞാന്‍ നിര്‍ത്താന്‍ തീരുമാനിച്ചു. അങ്ങോട്ടോ ഇങ്ങോട്ടോ തരാന്‍ വല്ലോം ഉണ്ടെങ്കില്‍ ഇപ്പൊ പറയണം, അത് പറയാനാ ഇപ്പ ഞാന്‍ വിളിച്ചേ..."

"അയ്യോ... എന്ത് പറ്റി സാറേ... ഞങ്ങള്‍ കിടിലമല്ലേ? സാറിന് പോരെങ്കില്‍ ഇനീം വേണേല്‍ കിടിലമാവാം.."

"ഊതല്ലേ... കിടിലം ആയിടത്തോളം മതി... അത് തന്നെ സഹിക്കാന്‍ പറ്റാഞ്ഞിട്ടാ..."

"ഓ..വേണ്ടേ വേണ്ട... അല്ലാതെ ഞാനെന്നാ പറയാനാ... ഇയ്യാള് പോയേ.."

"ആഹ... ഇപ്പൊ അങ്ങനായോ? എവിടെ എന്‍റെ സെക്യൂരിറ്റി ഡിപാസിറ്റ്?"

"ഓ... ഞാനിപ്പോ എന്‍റെ കമ്പ്യൂട്ടറില്‍ വായിച്ചോണ്ടിരിക്യാ ഇയാള്‍ടെ തനികോണം... അതേ, ഇടക്കൊക്കെ ബില്ലടക്കുന്നോര്‍ക്കാ ഇതൊക്കെ തിരിച്ചു കൊടുക്കുക... അല്ലാതെ എന്‍റെ അപ്പനല്ല ഈ സ്ഥാപനം നടത്തുന്നത്, ചോദിക്കുന്നോര്‍ക്കൊക്കെ എടുത്തു വെളമ്പാന്‍..."

"നീ കൊള്ളാമല്ലോ മോളേ... എപ്പഴാ ഞാന്‍ ബില്ലടക്കാഞ്ഞേ? ഏ? എപ്പഴാന്ന്?", രാജുമോന്‍റെ രക്തം തിളച്ചു.

"കഴിഞ്ഞ 3 മാസത്തെ..."

"ഓഹോ..അത്... അത്... ആഹാ... അപ്പൊ അതിനു മുന്‍പൊക്കെ അടച്ചതോ.. അതിനൊന്നും ഒരു വേലേം ഇല്ലേ?", തിളച്ച രക്തം വാങ്ങി വെച്ച് രാജുമോന്‍ ഡീസന്‍റ് ആയി.

"വെല ഉണ്ടല്ലോ... അതല്ലേ അപ്പോഴൊന്നും കണക്ഷന്‍ കട്ട്‌ ചെയ്യാഞ്ഞത്.."

"വേലയെറക്കല്ലേ... മര്യാദക്കെന്‍റെ കാശു തരുന്നോ ഇല്ലയോ.. എനിക്കിപ്പറിയണം..."

"തരുന്നില്ല"

"ദേ പെണ്ണേ, കളിക്കല്ലേ. നൂറു കാര്യം ചെയ്യാനുള്ള കാശാ. പെണങ്ങല്ലേ... ആരോടും പറയണ്ട, ആ കവലക്കടുത്തുള്ള ചായക്കടയില്‍ വന്നാ മതി. നിനക്ക്‌ ഞാനൊരു 500 ഉര്‍പ്യ തന്നെക്കാ, എന്തേ?"

"ദേ കെളവാ... എന്‍റെ വായിലിരിക്കുന്നതൊന്നും കേക്കാണ്ടേ പോയേ... "

"അയ്യോ ഞാന്‍ കേളവന്‍ ഒന്നുമല്ല... നല്ല തണ്ടും തടിയുമുള്ള ചുണക്കുട്ടനാ..."

"ആരായാലും... താന്‍ വെച്ചിട്ട് പോയേ... എനിക്ക് അപ്പറത്തെ ഷാജിടെ കൂടെ ഊണ് കഴിക്കാന്‍ പോണം. ഇനീം വൈകിയാ അവന്‍ ആ ഉണക്കമീന്‍ ബിജിമോള്‍ടൊപ്പം പോവും. അല്ലെങ്കിലും തന്നോടിതൊക്കെ പറഞ്ഞിട്ടെന്തിനാ? എന്‍റെ വെഷമം എനിക്കല്ലേ അറിയൂ. താനൊന്നു പോയി തര്വോ?"

"അപ്പൊ എന്‍റെ ഡിപാസിറ്റ്‌????"

"ശ്ശോ! താനാ ഡിപാസിറ്റിന്നൊന്നു വിടെടോ, എന്നിട്ട് ഇവിടെ വന്നൊരു പരാതി എഴുതിത്താ. ഒക്കെ ശരിയാക്കാം."

"എന്നെ വിളിച്ചു വരുത്തി സെക്യൂരിറ്റിയെക്കൊണ്ട് എടുത്തിട്ട് അലക്കാനല്ലേ?"

"അല്ല മനുഷ്യാ... താന്‍ ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്..."

"ഹും.. ശരി... ഞാന്‍ അപ്പൊ നാളെ വീട്ടില്‍ പറഞ്ഞിട്ട് അങ്ങോട്ട് വരാം..."

"ശരി. ഒക്കെ ഇവിടെ വന്നിട്ടു നമുക്ക് ശരിയാക്കാം. സാറിനു മറ്റെന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ?"

"ശ്ശോ, നമ്മളിത്രേം അടുപ്പമായ നിലയ്ക്ക് സാറെന്നോന്നും വിളിക്കണ്ടട്ടാ. പിന്നെ ചോദിച്ച നിലയ്ക്ക് എനിക്കൊരു സഹായം വേണമായിരുന്നു. ആ വളവില്‍ ഉള്ള നിങ്ങടെ കമ്പനീടെ അഞ്ചേക്കര്‍ സ്ഥലമില്ലേ? അതും പിന്നെ ആ കൃഷിയാപ്പീസിനു മുകളിലെ ടവറും എനിക്ക് ചുമ്മാ സഹായമായി കിട്ടിയാ കൊള്ളാമെന്നുണ്ട്. തര്വോ? അല്ല തര്വോ? ഇല്ലല്ലോ?അപ്പോപ്പിന്നെ ഒരു പാട് ഡയലോഗടിക്കരുത്, കേട്ടോ മോളെ? ഹല്ലാ പിന്നെ.."

"@#$%^$#$!@$%#@$@!$^&"

"ഓക്കെ. അപ്പൊ എല്ലാം പറഞ്ഞ പോലെ"

"ഓക്കെ. കിണികിണി-യില്‍ വിളിച്ചതിനു നന്ദി... ടാ ഷാജീ, നിക്കടാ, ഞാനും വരുന്നു.."

"ഓ ഓ.."

<ക്ലിംഗ്>

14 comments:

അനിയന്‍കുട്ടി | aniyankutti said...

അനൂപ്said...

ഹഹ... അക്രമ പെട ....
കിണി കിണി ഓഫീസ് ലേക്ക് വിളിച്ച ഒരു പ്രതീതി...
പലപ്പോഴും ഒന്നും രണ്ടും ഞെക്കി കളിച്ചു അവസാനം മഞ്ജുഭാഷിണി ലൈനില്‍ എത്തുമ്പോഴേക്കും കുത്തി കുത്തി നമ്മളൊരു പരുവം ആയിട്ടുണ്ടാവും...
രാജുമോന് ഉണ്ടായ അതേ സംശയം ആണ് എനിക്കും... ഈ പ്രസ്‌ വണ്ണ്‍ ടു കണ്ടിന്യു എന്തിനാണെന്ന് ഇത് വരെയും പിടികിട്ടിയില്ല....
പോസ്റ്റ്‌ കൊള്ളാം... അവസാനം ഒന്ന് കൂടി മിനുക്കാമായിരുന്നു എന്ന് തോന്നി...

jayanEvoor said...

തള്ളേ, പൊളപ്പൻ...

ഈ കിണി കിണി കൊണാപ്പന്മാർക്കൊക്കെ ഒരു കൊട്ട് ആവശ്യമാ!!

DJ said...

കിടിലോല്‍ക്കിടിലം...നല്ല ഒഴുക്കുള്ള, നാച്ചുറല്‍ അവതരണം.
ശരിക്കും ഒരു സിനിമ കാണുന്ന പോലെ തോന്നി :)
രാജുമോന്‍ ആയി മനസ്സില്‍ തെളിഞ്ഞു വന്നത് മുകേഷ് ആണ് :)

ശ്രീ said...

:)

അനിയന്‍കുട്ടി | aniyankutti said...

"രാജുമോന്‍ ആയി മനസ്സില്‍ തെളിഞ്ഞു വന്നത് മുകേഷ് ആണ് :)"

ഹിഹിഹി... :) ഡാന്‍ഗ്സ് ! :)

കൂതറHashimܓ said...

തുടക്കം ഇഷ്ട്ടായി.. :)
ഭാക്കി എല്ലാം കൂതറ

Vinumon S said...

Hee Hee nice one :)

Evergreen songs said...

lot of good writers.. nice work

Anonymous said...

കൊള്ളാം. നന്നായിട്ടുണ്ട്.
ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.
അനിത.
JunctionKerala.com

യൂസുഫ്പ said...

:)

നിർമുഖൻ said...
This comment has been removed by the author.
നിർമുഖൻ said...

കിടുക്കി !! തിളച്ച രക്തം വാങ്ങി വച്ചതു പ്രത്യേകിച്ചും !!

Naseef U Areacode said...

രസകരമായി കസ്റ്റമര്‍ സര്വ്വീസ്... ഇനിയും കൂടുതല്‍ പോസ്റ്റുക ..എല്ലാ ആശംസകളൂം

ചങ്കരന്‍ said...

അനിയന്‍കുട്ടാട്ടാ കലക്കീട്ടാ. അപ്പം നീയൊരു പുലിയാര്ന്നു അല്ലെ?