Friday 5 March 2010

കിളിക്കൊഞ്ചല്‍ 2.0

മൊബൈല്‍ഫോണ്‍ കാണാതെ അന്വേഷിച്ചു വിഷമിച്ചു നടക്കുന്ന ചെറിയ കിളിയോട് വലിയ കിളി: സാരമില്ലെടി, തല്‍ക്കാലം നീ എന്‍റെ ഫോണ്‍ ഉപയോഗിച്ചോ.

കുഞ്ഞിക്കിളി: അതിനു നമ്പറൊന്നും എനിക്കറിയില്ല, ഒക്കെ ആ സിമ്മിലല്ലേ?

വലിയ കിളി: അതിനെന്താടി? തല്‍ക്കാലം നിന്‍റെ സിം എന്‍റെ ഫോണില്‍ ഇട്ട് വിളിച്ചോന്നേ...

കുഞ്ഞിക്കിളി: ഓ.. ഞാനതോര്‍ത്തില്ല..

രണ്ടു കിളികളും ഹാപ്പി ആയി...

* * *

"ഇത് നോക്ക്യേടീ, ഫ്രീവേയിലെ റ്റ്രാഫിക്ക് കണ്ടാ? എത്ര മൈലാ ബ്ലോക്ക്! ഹെലികോപ്റ്റടീന്നുള്ള ഷോട്ടാ"

"എന്താ ലേ...! പക്ഷേ ഒരു സംശയം..."

"എന്തേ..?"

"അങ്ങോട്ട് പോവുന്ന ലൈനിലെ വണ്ടികളെല്ലാം എന്തിനാ ചൊമന്ന ലൈട്ടിട്ട് പോണേ?"

"എന്റീശ്വരാാ!!!!"

5 comments:

അനിയന്‍കുട്ടി | aniyankutti said...

"കിളിക്കൊഞ്ചല്‍" വളര്‍ന്നു കൊണ്ടേ ഇരിക്കുന്നതിനാല്‍ അതിന്‍റെ രണ്ടാം ഭാഗം തുടങ്ങാമെന്നു വെച്ചു. ഹിഹി..

ഒന്നാം ഭാഗം ഇവിടെ:

http://manapaayasam.blogspot.com/2009/03/blog-post.html

ശ്രീ said...

പോരട്ടേ... കൂടുതല്‍ കൊഞ്ചലുകള്‍ പോരട്ടേ
:)

Rejeesh Sanathanan said...

ഈ കിളികള്‍ക്ക് അമളിപറ്റാതിരുന്നാല്‍ മതി............:)

കണ്ണനുണ്ണി said...

ട്വീട്സ് ഇനിയും

അരുണ്‍ കരിമുട്ടം said...

അനൂപ് മുഖാന്തിരമാണ്‌ ഇവിടെ എത്തിയത്, വായിച്ച മൂന്ന് പോസ്റ്റും ഇഷ്ടമായി.പഴയവയും പുതിയ ഇടാന്‍ പോകുന്നതും വായിക്കാന്‍ ഇനിയും വരാം.നന്നായി എഴുതിയിരിക്കുന്നു :)

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...