Wednesday, 25 March 2009

കിളിക്കൊഞ്ചല്‍ 1.0

ജനശതാബ്ധി എക്സ്പ്രസ്സ് കൂകിക്കിതച്ച് തൃശ്ശൂര്‍ സ്റ്റേഷന്‍റെ പ്ളാറ്റ്ഫോം 2-ല്‍ തളര്‍ന്ന് നിന്നു. ബാഗുകളും സൂട്ട്കേസും കവറുകളും വാട്ടര്‍ബോട്ടിലുമൊക്കെ തൂക്കിപ്പിടിച്ച് ഞങ്ങള്‍ ബോഗിക്കുള്ളിലേക്ക് കേറിക്കൂടി. പതിവു പോലെ പോവുന്ന ദിശയ്ക്ക് എതിര്‍വശത്തോട്ട് നോക്കിയിരിക്കാനായിരുന്നു ചെയര്‍കാറില്‍ക്കേറിയ ഞങ്ങളുടെ യോഗം. അങ്ങനെ ഒരു വിധം ഇരിപ്പുറപ്പിച്ചു കഴിഞ്ഞപ്പോള്‍ കിളിനാദം...

"നാശം, എന്നും ഈ ട്രെയിന്‍ പോവുന്നത് എതിര്‍ദിശയിലേക്കാണെന്നറിഞ്ഞൂടെ ഇവര്‍ക്ക്?? പിന്നെന്തിനാ സീറ്റൊക്കെ ഇങ്ങനെ തിരിച്ചു ഫിറ്റ് ചെയ്തുവെച്ചിരിക്കുന്നതാവോ!!"

എന്തു പറയാന്‍! ;)

***

മെരിലാന്‍ഡിന്‍റെ ശ്രീമഹാഭാരതം ടിവിയില്‍ നടമാടിക്കൊണ്ടിരിക്കുന്നു. അജ്ഞാതവാസത്തില്‍ കഴിയുന്ന പാണ്ഡവര്‍ തങ്ങളുടെ അവസ്ഥകള്‍ പരസ്പരം ഡിസ്കസ്സ് ചെയ്യുന്ന സീന്‍ ആണ്. ഓരോരുത്തരുടെ ഡയലോഗും അതിന്‍റെ ക്ളോസപ്പ് ഷോട്ടും കഴിഞ്ഞ് ക്യാമറ പാഞ്ചാലിയായി അഭിനയിക്കുന്ന കുട്ടിയുടെ മുഖത്തേക്ക് സൂം ചെയ്തു. ഉടനെ പുറകില്‍ നിന്നും ആത്മാര്‍ഥമായ ഒരു കമന്‍റ്.

"പോരാ..സീത പോരാ..."

@$#@#!@#

***

"നോക്ക് നോക്ക്... ആ പശൂനൊരു റോയല്‍ ലുക്കില്ലേ?"

"എന്താന്ന്??"

"അല്ലാ, അതിന്‍റെ പുറത്തെ ആ മുഴയൊക്കെ കണ്ടോ? നല്ല എടുപ്പുള്ള പശു!"

"@#!#!@#!@!@...അതൊരു കാളയാടീ...!!!"

***

"അമ്പാടിപ്പയ്യുകള്‍ മേയും കാണാത്തീരത്ത്..."

"ഹലോ.."

"ഹലോ..എന്താ?"

"ഇട്ടാ, എവടെയാ?"

"കൊഞ്ചാതെ കാര്യം പറ മോളേ, ഞാനിവിടെ സിഗ്നലില്‍ കെട്ക്ക്‌ണ്. ഗ്രീനാവാറായി."

"ഇട്ടന്‍ വീട്ടിലെത്തുമ്പൊ എന്നെ ഒന്നു വിളിക്ക്വോ?"

"അതെന്തേ? നീ വീട്ടിലെത്താറായില്ലേ?"

"അല്ലാ, മഴ ചാറുന്ന്‌ണ്ടേ. ഞാന്‍ കുട എടുത്തില്ലേന്നൊരു സംശയം. ഇട്ടന്‍ വീട്ടില്ച്ചെന്ന് ഞാന്‍ വെക്കാറുള്ളിടത്തൊക്കെ ഒന്നു നോക്ക്വോ? എന്നിട്ടവിടെ ഇല്ലെങ്കിലെന്നെ വിളിച്ചു പറയണം."

"എന്തിനാ??"

"എനിക്കെന്‍റെ ബാഗില്‍ നോക്കാനാ..."

"!@#!$@!#!@#$#@#$%@#!!!!"

:(

***

"മാന്‍ ഓഫ് ദ് മാച്ച് ഡക്ക്‌വര്‍ത്ത് ലുയിസ്-നു കൊടുക്കണം. കളി ജയിച്ചത് അതു കാരണമല്ലേ...ഹഹ.."

അടുക്കളയില്‍ നിന്നും കിളിമൊഴി, "അതിന്‌ ഇന്ത്യയല്ലേ ജയിച്ചത്..പിന്നെങ്ങനാ അയാള്‍ക്ക് മാന്‍ ഓഫ് ദ് മാച്ച് കൊടുക്കണേ?"

ഹാളില്‍ ചിരി അടങ്ങി. കരച്ചില്‍ തുടങ്ങി...

* * *

"എന്‍റെ പൊന്നിഷ്ടാ.. വേണ്ടി വന്നാ ലിവര്‍പൂളിനു വേണ്ടി ഞാന്‍ മരിക്കും..."

കിളിമൊഴി, "ഓ... അതെന്തു തരം വെപ്പാ? നിനക്ക് അത്രക്ക് ഇഷ്ടാ? എനിക്കീ ലിവര്‍ ഇട്ടതൊന്നും അത്ര പിടിക്കില്യ!"

ആവേശം അടങ്ങി. അടി തുടങ്ങി...

* * *

കിളിമൊഴി, "അയ്യോ.. ആലന്‍ ഫോണ്‍ ഇവിടെ വെച്ചു മറന്നല്ലോ... അവന്‍ വീട്ടിലെത്തിക്കാണും.."

"ഇല്ലെന്നേ... ഞാനിപ്പത്തന്നെ അവനെ വിളിച്ചു പറയാം. 9940..."

"????!!!!!!"

"ഓ..ഛെ..!!"

(കിളിയുടെ പൊട്ടിച്ചിരി)

കുറച്ചു സമയത്തിനു ശേഷം...

"ക്ളാ ക്ളാ ക്ളീ ക്ളീ ക്ളൂ ക്ളൂ..പ്ളീസ് ഓപണ്‍ ദ് ഡോര്‍!"

"ഹിഹി... നീ വന്നോ..ഫോണ്‍ മറന്നല്ലേ...? ദാ കൊണ്ടു പൊക്കോ.."

"ഉം.. വഴിയില്‍ വെച്ചാ ഓര്‍മ്മ വന്നത്..ഉടനെ വണ്ടി നിര്‍ത്തി മൊത്തം തപ്പുവാരുന്നു..നിന്നെ വിളിച്ചു പറയാന്‍..."

"????!!!!!!"

(അടുക്കളയില്‍ കിളിയുടെ അട്ടഹാസം)

* * *

"ദാ, ആ വലതു വശത്തു കാണുന്നതാണ്‌ വിധാന്‍ സൌധ, ഇനി കണ്ടില്ലാ കണ്ടില്ലാ എന്നു പറയരുത്"

"ഹായ്! ബാംഗ്ളൂരു വന്നിട്ട് ഇത്രേം നാളായിട്ടും ഇതു കണ്ടിട്ടില്ലായിരുന്നു, എന്തു വലുതാ അല്ലെ? എന്തൊരു ഭംഗി! ഇവിടെ ആരാ ഇപ്പൊ താമസിക്കുന്നത്?"


"????!!!!"

* * *

(തുടര്‍ന്നു കൊണ്ടേ ഇരിക്കും)

16 comments:

അനിയന്‍കുട്ടി | aniyankutti said...

കിളിയുടെ അട്ടഹാസം!!!

അനൂപ്...(Last man standing) said...

ഒരു five course ഡിന്നര്‍ പ്രതീക്ഷിച്ചു വന്നതായിരുന്നു...
കിട്ടിയത് ഒരു ലഡ്ഡു.. എന്നാലും അത് ഒരു ഒന്നൊന്നൊര ലഡ്ഡു തന്നെ.. :)
ഒന്ന് ഉത്സാഹിച്ചു ഒരു തുടര്‍ എഴുതു അനിയാ..

Siju | സിജു said...

:-)
ഈ ഫോണ്‍ മറന്നുപോകുമ്പോള്‍ അത് വിളിച്ചുപറയുന്നത് പലപ്പോഴും സംഭവിക്കുന്നതാ..

Eccentric said...

aliya, entha ith postokke varan ithra thamasam?

അനിയന്‍കുട്ടി | aniyankutti said...

ഒരു മൂഡില്ലറാ... :)

ശ്രീ said...

ഹ ഹ. സംഭവിയ്ക്കുന്നതു തന്നെ. കൊള്ളാം അനിയന്‍ കുട്ടീ :)

Rare Rose said...

എന്റമ്മോ...കലക്കി..എഴുത്തിന്റെ രീതി രസിപ്പിച്ചു..:)

Babu Kalyanam | ബാബു കല്യാണം said...

:-)
ഇനി ഒരു ഓഫടിച്ചിട്ട്‌ പോകാം:

"ചില വൃത്തികെട്ടവന്‍മാരുണ്ട്, കിട്ടുന്ന കറന്‍സി നോട്ടില്‍ എല്ലാം ഒപ്പിട്ടു വയ്ക്കും."

"അത് റിസര്‍വ്‌ ബാങ്ക് ഗവര്‍ണര്‍ ആണെടീ"
കിളിയുടെ ദഹിപ്പിക്കുന്ന നോട്ടം!!!

കടപ്പാട്: അത്രയ്ക്ക് വിശാലമനസ്കന്‍ അല്ലാത്ത നമ്മുടെ വിശാല്‍

അനിയന്‍കുട്ടി | aniyankutti said...

കൂതറ അപ്ഡേറ്റഡ്! :)

Anugraheethan said...

athu kalakki machu

Anugraheethan said...

**ട്ടന്‍ ennathu ettan aano pottan aano

സിജി said...

:)

അനിയന്‍കുട്ടി | aniyankutti said...

കൂതറ ഇങ്ങനെ സ്പീഡില്‍ അപ്ഡേറ്റഡായാല്‍.... :(

അനിയന്‍കുട്ടി | aniyankutti said...

"പോരാ..സീത പോരാ..."

Anonymous said...

yo... nice text

അനിയന്‍കുട്ടി | aniyankutti said...
This comment has been removed by the author.