Tuesday 27 November 2007

ഡോക്ടര്‍ ഫെര്‍ണാണ്ടസ്സ്‌

വിജനമായി കിടക്കുകയായിരുന്നു ആ നാലുവരിപ്പാത. വീശിയടിക്കുന്ന പൊടിക്കാറ്റും കാറ്റിന്‍റെ ഹുങ്കാരശബ്ദവുമല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനില്ല. ഇരു വശങ്ങളിലും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ചെമ്മണ്ണു നിറഞ്ഞ തരിശുഭൂമി... അങ്ങിങ്ങായി കാണുന്ന എതോയിനം മുള്‍ച്ചെടികള്‍... ഹോളിവുഡിലെ കൗബോയ്‌ സിനിമകളില്‍ കാണിക്കാറുള്ള തരം ഭൂപ്രകൃതി.. ചുട്ടുപൊള്ളുന്ന ആ റോഡിലൂടെ മുറിച്ചു കടക്കുകയായിരുന്നു ആ പാവം മനുഷ്യന്‍..ആള്‍ നന്നേ ക്ഷീണിതനാണ്‌. വേച്ചു വേച്ച്‌ നീങ്ങിയ അയാള്‍ പൊടുന്നനെ ഒരു വലിയ ഹോണ്‍ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി... എവിടെ നിന്നെന്നില്ലാതെ ചീറിപ്പാഞ്ഞു വന്ന ഒരു വമ്പന്‍ ട്രെയിലര്‍ അയാളെ ഇടിച്ചു തെറിപ്പിച്ച്‌ പാഞ്ഞു പോയി... ഇടിയുടെ ആഘാതത്തില്‍ അയാള്‍ ഒരു പാടു ദൂരേയ്ക്കു തെറിച്ചു വീണു. ഏതാണ്ടൊരു മണിക്കൂറോളം ഒരു മനുഷ്യജീവി പോലുമില്ലാത്ത ആ റോഡില്‍ അയാള്‍ അനാഥനായിക്കിടന്നു. അപ്പോള്‍ അതു വഴി വന്ന ഒരു വാഹനം അയാളെ കണ്ടു. അവര്‍ അയാളെ എടുത്തു അങ്ങകലെയുള്ള ഡോക്ടര്‍ ഫെര്‍ണാണ്ടസ്സിന്‍റെ ക്ലിനിക്കിലെത്തിച്ചു...

ഡോക്ടര്‍ ഫെര്‍ണാണ്ടസ്സ്‌ സമൂഹത്തെ സ്നേഹിക്കുകയും അഗതികളെ സൗജന്യചികില്‍സ നല്‍കിക്കൊണ്ട്‌ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടു വരാന്‍ പെടാപ്പാടു ചെയ്യുന്നവനുമായ ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. തന്‍റെ സഹോദരിയും വിശ്വസ്യായ നഴ്സുമായ മാഗിയായിരുന്നു അദ്ദേഹത്തിന്‍റെ ഒരേയൊരു സഹായി...
അദ്ദേഹം തന്‍റെ പുതിയ രോഗിയുടെ മുറിവുകളെല്ലാം പരിശോധിച്ചു. അതിഭീകരമായി പരിക്കേറ്റിരുന്ന അയാളുടെ ശരീരത്തിലെ മുറിവുകളെല്ലാം അദ്ദേഹം വിദഗ്‌ധമായി തുന്നിക്കെട്ടി. ആ രോഗിക്കും ഒരു ബെഡ്ഡ്‌ നല്‍കുകയും അയാളെ വാര്‍ഡിലേക്കു മാറ്റുകയും ചെയ്ത്‌ അദ്ദേഹം തന്‍റെ വിശ്രമമുറിയിലേക്കു പോയി... മാഗി മറ്റു രോഗികളുടെ അടുത്തേക്കും..

****

പത്നി റാണിടീച്ചറും മകനും മകളും അടങ്ങുന്ന തന്‍റെ കുടുംബത്തോടൊപ്പം, കഴിമ്പ്രത്ത്‌ മക്കാരാപ്ലയുടെ കടക്കു പിന്നിലുള്ള, ഫിനിഷിങ്ങ്‌ പണി പൂര്‍ത്തിയായിട്ടില്ലാത്ത ആ വാടക വീട്ടിലേക്കു ചിദംബരന്‍ മാഷ്‌ താമസം മാറിയിട്ട്‌ അധികം നാളായിട്ടില്ലായിരുന്നു. . അങ്ങനെയിരിക്കെ, അന്നു വൈകീട്ടു മാഷ്‌ വീട്ടിലേക്കു വന്നു കയറിയപ്പോള്‍ കണ്ട കാഴ്ച അദ്ഭുതമുണര്‍ത്തുന്നതായിരുന്നു. സിറ്റൗട്ടിന്‍റെ, ചാന്തോ മൊസൈക്കോ ഇടാത്ത പരുപരുത്ത തറയില്‍, നിരനിരയായി കുറേ കശുമാങ്ങകള്‍ കിടക്കുന്നു. എല്ലാത്തിനെയും വളരെ ശ്രദ്ധയോടേ വെളുത്ത പേപ്പറിലാണ്‌ കിടത്തിയിരിക്കുന്നത്‌. എല്ലാം തന്നെ ചതഞ്ഞരഞ്ഞ നിലയിലാണ്‌. സൂക്ഷിച്ചു നോക്കിയപ്പോള്‍ സൈക്കിള്‍ ടയറിന്‍റെ പാടുകളും അവയില്‍ കണ്ടു. കീറലുള്ള ഭാഗങ്ങളിലെല്ലാം തന്നെ പല നിറത്തിലുള്ള നൂലുകള്‍ കൊണ്ട്‌ തുന്നിക്കൂട്ടിയിട്ടുണ്ട്‌. കാര്യം ഊഹിച്ചെടുത്ത മാഷ്‌ ഉറക്കെ വിളിചു. "ചിഞ്ച്വോ..ശ്രീമോളേ... ഈ കശുവണ്ടിയൊക്കെ മുരുങ്ങിട്ത്ത്‌ അവര്‍ക്ക്‌ കൊണ്ടൊട്ത്തേ...ഇന്ന്‌ട്ട് ഈ മാങ്ങ്യൊക്കെ ഇട്ത്ത്‌ കളയ്‌..വേഗാവട്ടെ...അവരു വന്നിനി ഇവിടെ വന്ന് ബഹളം വെച്ചാല്‍ണ്ടല്ലാ...ആ..." കേട്ടപാതി കേള്‍ക്കാത്ത പാതി ഡോക്ടര്‍ ഫെര്‍ണാണ്ടാസ്സും സിസ്റ്റര്‍ മാഗിയും പാഞ്ഞു വന്ന് രോഗികളെയെല്ലാം വാര്‍ഡില്‍ നിന്ന് നീക്കം ചെയ്തു. അവരുടെയെല്ലാം തല പിഴുതെടുത്ത്‌ കശുമാവിന്‍റെ ഉടമക്ക്‌ കൊണ്ടു കൊടുത്ത്‌ അവര്‍ മിണ്ടാതെ മടങ്ങി വന്നു... അപ്പോള്‍ ആ വഴി വന്ന കപ്പലണ്ടിക്കാരന്‍ ചേട്ടന്‍ പതിവായി തരാറുള്ള രണ്ടു രൂപയുടെ ചൂടുകപ്പലണ്ടി വാങ്ങി തൊലികളഞ്ഞ്‌ കൊറിച്ചു കൊണ്ട്‌ അവര്‍ തങ്ങളുടെ അടുത്ത ദിവസത്തെ ഉച്ചസമയ ഇടവേളയെക്കുറിച്ച്‌ ചിന്താമഗ്നരായി...


മധുരം കുട്ടിക്കാലം...

*****
വാല്‍: ചെറുപ്പത്തില്‍ ആകെ അറിയാവുന്ന രണ്ട്‌ ഇംഗ്ലീഷ്‌ പേരുകളായിരുന്നു ഫെര്‍ണാണ്ടസ്സും മാഗിയും...:)

7 comments:

അനിയന്‍കുട്ടി | aniyankutti said...

അവസരം കിട്ടിയപ്പൊ കൂട്ടി വെച്ചിരുന്ന പോസ്റ്റൊക്കെ എടുത്തു പേസ്റ്റി.. ക്ഷമിക്കൂ...

ശ്രീ said...

ഹ ഹ... കൊള്ളാമല്ലോ.

:)

Eccentric said...

കമന്റ്റ് പുറകെ വരുന്നുണ്ട്. അതിനു മുന്പേ കളഞ്ഞുപോയ അണ്ടര്വയര് തിരികെ കിട്ടിയ പോലെ ഒരു സന്തോഷം നിന്റെ ബ്ലോഗ് വിണ്ടും കണ്ടപ്പോള്. കമ്പനി ബ്ലോക്ക് ചെയ്താലും നമ്മള് ബ്ലോഗ് ചെയ്യും :)

Eccentric said...

അളിയാ അതിമനോഹരം.

അനിയന്‍കുട്ടി | aniyankutti said...

ദദാണ്‌.. ഗമ്പൈ ബ്ളോക്ക് ചെയ്യട്ടടേ.. മലയാളം കാണുമ്പൊ നമുക്കുണ്ടാകുന്ന ആ ആ ആ ഒരു ഇദ് ലവന്മാര്‍ക്കു പറഞ്ഞാ മനസ്സിലാവ്വോ... ഗഷ്ടം!
ശ്രീ-യേ & ശ്രീ.പുഴുവേ... വായിച്ചു ഗമന്‍റിയതിനു വളരെ നന്ദി...!

Anoop said...

ha ha superb aliyaaa

Anonymous said...

vamban...parayathe vayye...
for me...this is ur best yet!!!

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...