Thursday 29 March 2007

ചെറിയ ചില തിരിച്ചറിവുകള്‍

ഇന്നൊരു ചീത്ത ദിവസമായിരുന്നു.

ചെയ്ത ജോലിയൊന്നും ശരിയായില്ല ശരിയായി വന്നപ്പോഴേക്കും ദിവസം തീര്‍ന്നു പോവുകയും ചെയ്തു. ചെറിയ തെറ്റുകള്‍ക്കും മുന്നോട്ടുള്ള പ്രയാണത്തിള്‍ വലിയ അമാന്തം ഉണ്ടാക്കാന്‍ കഴിയുമെന്നു ഞാന്‍ ആവര്‍ത്തിച്ചു മനസ്സിലാക്കുന്നു.

പക്ഷേ... അതു പോലെ തിരിച്ചും ഒരു തത്വം ഉണ്ടായിക്കൂടെ?

ഒരിക്കല്‍ ശ്രീരാമ പോളിയോടു ഇടയ്ക്കു വെച്ചു യാത്ര പറഞ്ഞ് എഞ്ചിനീറിങ് ഡിഗ്രിക്കു വേണ്ടി ഇറങ്ങിപ്പുറപ്പെട്ടില്ലേ... അച്ഛന്‍ തടഞ്ഞില്ലല്ലോ.... മുന്‍പെഴുതിയിരുന്ന യോഗ്യതാപരീക്ഷയില്‍ ഉയര്‍ന്ന(എന്നു വെച്ചാല്‍ നീണ്ടു ഫോണ്‍ നമ്പറു പോലെയുള്ള) മാര്‍ക്കു കിട്ടിയിരുന്നിട്ടും അച്ഛന്‍ ഒന്നും പറഞ്ഞില്ലല്ലോ... ഒടുവില്‍ രണ്ടാമത്തെ തവണ പ്രവേശനം കിട്ടിയപ്പോളും അച്ഛന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല... പക്ഷേ ആ ഒരു തീരുമാനമല്ലേ ജീവിതത്തെ ഇത്രയും മാറ്റി മറിച്ചത്...?

അന്ന് ആ പരീക്ഷാക്കാലത്ത് മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് വിധിയല്ലാതെ മറ്റെന്താണ്...? ആ... എനിക്കറിഞ്ഞൂട... പക്ഷേ, സ്വപ്നഗൃഹത്തിന്‍റെ ആധാരത്തിനു മുകളില്‍ തൂങ്ങിക്കിടന്ന ഡെമോക്ലീസുമാരുടെ വാളുകളെയും അവഗണിക്കാന്‍ കഴിയാത്ത വിധം തീക്ഷ്ണമായിരുന്ന അവജ്ഞയുടെ ദൃഷ്ടിമുനകളെയും തടുത്തുമാറ്റാന്‍ ഇന്നെനിക്കു കഴിയുന്നെങ്കില്‍ അത് ആ തീരുമാനം മൂലമായിരുന്നില്ലേ? എന്നിട്ട് വെറും ഒരു ദിവസത്തിന്‍റെ നിരാശയിന്മേല്‍ ഞാനതിനെ തള്ളിപ്പറയുകയോ....?

ഛെ! ഞാന്‍ എന്തൊരു അപക്വമതിയാണ്‌...! ഈ ദിവസത്തെയും ഞാന്‍ സ്നേഹിക്കുന്നു.... എന്‍റെ മറ്റേതൊരു മനോഹരമായ ദിനത്തെയും പോലെ... നന്ദി...

3 comments:

അനിയന്‍കുട്ടി | aniyankutti said...

ചില ചെറിയ തിരിച്ചറിവുകള്‍.....

സു | Su said...

ഓരോ ദിവസത്തിനും, അതിനുണ്ടായിരുന്ന മനോഹാരിതയ്ക്ക് നന്ദി പറയുക. അതിലുണ്ടായിരുന്ന വിഷമങ്ങളെ അതിജീവിക്കാന്‍ ശീലിക്കുക. ജീവിതം എത്ര നന്നാവുന്നു അല്ലേ?

ശ്രീ said...

ഇതൊരു വലിയ തിരിച്ചറിവു തന്നെയല്ലേ... കൂടുതല്‍‌ ആളുകളും അങ്ങനെ ചിന്തിക്കാറില്ലെന്നു മാത്രം.

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...